ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം എന്നിവക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും അൻപത് കോടി ക്ലബിൽ. വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ചിത്രമായ ടർബോ ആണ് റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് അൻപത് കോടി ആഗോള ഗ്രോസ് നേടിയത്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം 50 കോടി പിന്നിട്ട വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ആദ്യ നാല് ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്നും നേടിയ കളക്ഷൻ 18 കോടിയോളമാണ്. ഗൾഫിൽ നിന്നാണ് ടർബോ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അവിടെ നിന്ന് മാത്രം നാല് ദിവസം കൊണ്ട് ഈ ചിത്രം 20 കോടിയോളം വന്നിരിക്കാമെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്തിരിക്കുന്നത്.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഒരു കോടിക്ക് മുകളിൽ നേടിയ ടർബോ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, യു കെ എന്നിവിടങ്ങളിലും മികച്ച കളക്ഷൻ ആദ്യ വീക്കെൻഡിൽ നേടിയിട്ടുണ്ട്. 60 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടിയുടെ ആദ്യ നൂറു കോടി ഗ്രോസ് നേട്ടം കൈവരിക്കാൻ ടർബോക്ക് കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 85 കോടി ആഗോള ഗ്രോസ് നേടിയ ഭീഷ്മ പർവമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ. 82 കോടി ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ്, 58 കോടി ആഗോള ഗ്രോസ് നേടിയ ഭ്രമയുഗം എന്നിവ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.