മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ടർബോ ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. രാവിലെ മുതൽ തന്നെ വമ്പൻ ആവേശത്തോടെയാണ് ഈ ചിത്രത്തെ മമ്മൂട്ടി ആരാധകർ സ്വീകരിച്ചത്. വമ്പൻ ആഘോഷങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടുകളാണ് വരുന്നത്. ടർബോ ജോസ് എന്ന നായക കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമാണ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നത്. ആക്ഷനൊപ്പം കോമെഡിയും പ്രണയവുമെല്ലാം നിറഞ്ഞ ആദ്യ പകുതി എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അവതരണ രംഗത്ത് തന്നെ ഇളകി മറിഞ്ഞ പ്രേക്ഷകർ , ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന ഇന്റർവെൽ ബ്ലോക്കോടെ ആവേശത്തിന്റെ കൊടുമുടിയിലെത്തി. മമ്മൂട്ടിയുടെ കിടിലൻ സംഘട്ടന രംഗങ്ങൾ തന്നെയാണ് ആദ്യ പകുതിയുടെ മുഖ്യ ആകർഷണം.
മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ശബരീഷ് വർമ്മ എന്നിവരും കയ്യടി നേടുന്നുണ്ട്. വൈശാഖിന്റെ സംവിധാനത്തിൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ്. വൈശാഖിന്റെ മേക്കിങ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശ്കതി. ഒരു പക്കാ കൊമേർഷ്യൽ ചിത്രമെന്ന നിലയിൽ മിഥുന്റെ തിരക്കഥയും രസകരമാണ്. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ്, കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ എന്നിവരാണ്. ഏതായാലും ആദ്യ പകുതി കഴിഞ്ഞതോടെ മെഗാ മാസ്സ് ആയ മെഗാസ്‌റ്റാറിന്റെ മറ്റൊരു വമ്പൻ ഹിറ്റിനാണ് ടർബോ വഴിയൊരുക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.