നമ്മുടെ ഇഷ്ട താരമായ മമ്മുക്കയെ ഒരു നോക്ക് കാണുവാനും അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുവാനും ആഗ്രഹിക്കാത്ത ആരാണ് നമ്മുടെ നാട്ടിൽ ഇല്ലാത്തത്. അത്തരത്തിലൊരു സംഭവ ബഹുലമായ കാര്യം ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ നടക്കുകയുണ്ടായി . റോബർട്ട് കുര്യാക്കോസ് ആണ് ഈ സംഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്
‘ഇന്നലെ ഫോർട്ട്കൊച്ചിയിൽ യാദൃശ്ചികമായി ഞാൻ നേരിട്ട് കണ്ട സംഭവം…
എല്ലാവരും പറയുംപോലെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ ഒരു നോക്ക് കാണുവാൻ വേണ്ടി സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നിന്നു. ഇതിനിടെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷൻ മാനേജർമാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു കൊണ്ടിരുന്നു . ഷൂട്ടിങ് വേഷത്തിൽ വരുന്ന മമ്മൂക്കയുടെ ഫോട്ടോകൾ എടുക്കരുത് എന്ന് ലൊക്കേഷൻ മാനേജർ ആളുകളോട് പറയുന്നുണ്ടായിരുന്നു ,ഒരു പരസ്യ ചിത്രത്തിന് വേണ്ടി മമ്മൂട്ടി അണിയുന്ന വസ്ത്രങ്ങൾ പുറത്ത വിടാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്രയും നിയന്ത്രണങ്ങൾ .
പെട്ടെന്നായിരുന്നു മെഗാസ്റ്റാർ മമ്മുക്കയുടെ വരവ്. കാത്തു നിന്ന ആളുകൾ എല്ലാവരും ഇളകിമറിഞ്ഞു .ഇതിനിടെ ആൾ കൂട്ടത്തിന് ഇടയിലൂടെ ഒരു കാക്കി വസ്ത്രം ധരിച്ചയാൾ മുന്നോട്ട് വന്ന് കൈയിൽ ഉള്ള സ്മാർട്ഫോൺ ഉപയോഗിച്ച് മമ്മൂട്ടിയുടെ ഫോട്ടോകൾ ചറപറാ എടുത്തു കൂട്ടി. അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തതിന് ലൊക്കേഷൻ മാനേജർ അയാളോട് തട്ടിക്കയറി. ലൊക്കേഷൻ മാനേജറിന്റെ ഒച്ചവെക്കൽ കേട്ട് മമ്മൂക്ക ഫോട്ടോ എടുത്ത ആളിന്റെ അടുത്തേക്ക് സമീപിച്ചു. മമ്മൂക്കയുടെ വരവ് കണ്ടപാടെ അയാൾ പറഞ്ഞു ‘ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തതിന് ക്ഷമിക്കണം. ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്തേക്കാം’ .
“താങ്കൾ പറഞ്ഞത് ശരിതന്നെ , എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ … ആ മൊബൈൽ ഇങ്ങു തരൂ”
മമ്മൂക്ക പറയേണ്ട താമസം അയാൾ മൊബൈൽ കൈമാറി. മമ്മൂക്ക ഫോണിലെ ഗ്യാലറി എല്ലാം സെർച്ച് ചെയ്തു .ആരുടേയും വ്യക്തതയുള്ള ഫോട്ടോകൾ അതിൽ ഇല്ലായിരുന്നു . തുടർന്ന് അയാളെ തന്നോട് ചേർത്തുനിർത്തി അയാളുടെ മൊബൈലിൽ അഞ്ചോളം സെൽഫികൾ എടുത്തുകൊടുക്കുന്ന മെഗാസ്റ്റാറിനെയാണ് കാണാൻ സാധിച്ചത്. അതിനിടയിൽ പേര് സമീർ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങൾക്കുത്തരമായി പറയുന്നുണ്ടായിരുന്നു .
സെൽഫി എടുത്ത ശേഷം യാത്ര പറഞ്ഞ് മടങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി അയാൾ പറഞ്ഞു .” മമ്മൂക്ക നിങ്ങളൊരു സംഭവം തന്നെയാ . സമീറിന്റെ സെൽഫി വാട്സാപ്പിലൂടെയും മറ്റും കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിൽ നിന്നുള്ള സഹപ്രവർത്തകർ കാണികളും മത്സരിക്കുന്ന രംഗമാണ് പിന്നീടവിടെ അരങ്ങേറിയത്.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.…
ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ്…
This website uses cookies.