മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു അദ്ദേഹം തന്റെ ഒരു പരിക്കിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അദ്ദേഹം അവിടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന് ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. മമ്മൂട്ടിയുടെ ഒരു കാലിനു അല്പം നീളക്കുറവ് ഉണ്ടെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഓപ്പറേഷൻ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറഞ്ഞാലോ എന്ന് പേടിച്ചാണ് താൻ മുട്ടിനു ശസ്ത്രക്രിയ ചെയ്യാത്തത് എന്ന് അദ്ദേഹം പറയുമ്പോൾ ആരാധകരും സിനിമാ പ്രേമികളും അത് ശ്രവിക്കുന്നതു ഞെട്ടലോടെയാണ്.
പരിക്ക് പറ്റിയ ആ മുട്ട് വെച്ചാണ് അദ്ദേഹം കഴിഞ്ഞ ഇരുപതുവര്ഷമായി നൃത്തം ചെയ്യുന്നതും സംഘട്ടനം ചെയ്യുന്നതുമെല്ലാം എന്നതാണ് സത്യം. നൃത്തത്തിന്റെ പേരിലും സംഘട്ടന രംഗങ്ങളിലെ മെയ് വഴക്കത്തിന്റെ പേരിലുമെല്ലാം ഒട്ടേറെ കളിയാക്കലുകൾക്കു കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ വിധേയനായ നടനാണ് മമ്മൂട്ടി. പക്ഷെ അദ്ദേഹത്തിന്റെ കാലിനു കരിയറിന്റെ തുടക്കത്തിൽ ഒരു അപകടത്തിൽ ഉണ്ടായ നീള കുറവാണു അതിനു ഒരു കാരണമായി മാറിയത് എന്നതാണ് സത്യം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.