Mammootty's Raja 2 Movie
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പോക്കിരിരാജ. മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് വൈശാഖായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. രാജാ 2 എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമാണെന്നും രാജാ എന്ന കഥാപാത്രത്തെ മാത്രമേ രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കുകയുള്ളു എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. യുവനടൻ പൃഥ്വിരാജ് രണ്ടാം ഭാഗത്തിലുണ്ടാവില്ലയെന്നും അറിയിക്കുകയുണ്ടായി. ആക്ഷന് ഏറെ പ്രാധാന്യം നൽകികൊണ്ട് മാസ്സ് എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഏവരും കാത്തിരിക്കുന്ന രാജാ 2ന്റെ ടൈറ്റിൽ ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
വൈകീട്ട് 6 മണിയോടെ കൂടി രാജാ 2ന്റെ ടൈറ്റിലോട് കൂടിയുള്ള പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 9ന് ആരംഭിക്കും. ചെറായി, ഞാറക്കൽ എന്നിവിടങ്ങളിലാണ് ആദ്യ ഷെഡ്യുൾ തീരുമാനിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന ദൃശ്യങ്ങൾ അനുസരിച്ചു മമ്മൂട്ടി ഇപ്പോൾ രാജാ ലുക്കിലാണ് നടക്കുന്നത്. ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ നായിക അനുശ്രീ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാജാ റാണിയിലൂടെ മലയാളികൾക്ക് സുപരിച്ചതനായ ജയ് ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം നിർമ്മിക്കുന്നതെന്ന വാർത്തകൾ ആദ്യം പരന്നെങ്കിലും ഇപ്പോൾ നെൽസനാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള തെലുഗ് ചിത്രം ‘യാത്ര’ യുടെ ഷെഡ്യുൾ പൂർത്തിയാക്കി രാജാ 2യിൽ ഭാഗമാവാൻ ഒരുങ്ങുകയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.