മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’ നിറഞ്ഞ സദസ്സിൽ കേരളത്തിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി എന്ന താരത്തിന്റെ വലിയൊരു തിരിച്ചു വരവാണ് ഷാജി പടൂർ ചിത്രത്തിലൂടെ സംഭവിച്ചത്. മമ്മൂട്ടിയുടെ കുറെയേറെ ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. എന്നാൽ സിനിമ പ്രേമികൾ എല്ലാവരും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻബാണ്. മമ്മൂട്ടി എന്ന നടൻ അഭിനയിച്ചു വിസ്മയിപ്പിച്ചു എന്ന് അണിയറ പ്രവർത്തകർ ഒന്നടങ്കം പറഞ്ഞ ചിത്രം. രാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘പേരൻബ്’, ചിത്രം മലയാളത്തിലും ഡബ് ചെയ്ത് ഇറക്കുന്നുണ്ട്. അഞ്ജലി എന്ന ട്രാൻസ് ജന്ററാണ് മമ്മൂട്ടിയുടെ നായികയായി വേഷമിടുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ സൗത്ത് ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തി പിടിച്ച ചിത്രമായിരുന്നു ‘പേരൻബ്’. തമിഴ് ചിത്രം എന്ന നിലയിൽ തമിഴ് ജനതക്കും മലയാള നടൻ എന്ന നിലയിൽ കേരള ജനതക്ക് അഭിമാനം തോന്നിയ നിമിഷം എന്ന് തന്നെ വിശേഷിപ്പിക്കാം. മലയാളം ഡബ്ബിങ് വൈകുന്നത് കൊണ്ടാണ് ചിത്രത്തിന്റെ റീലീസ് നീളുന്നത്. എന്നാൽ കാത്തരിപ്പിന് വിരമാം എന്നപ്പോലെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ‘പേരൻബ്’ ചിത്രത്തിലെ ടീസർ വൈകാതെ പ്രദർശനത്തിനെത്തും. തമിഴിലും മലയാളത്തിലും ടീസർ ഇറക്കാനാണ് ടീം പരിശ്രമിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ മികവിന് ഒരുപാട് അവാർഡുകൾ ഈ കഥാപാത്രത്തെ തേടി വരും എന്ന് ‘പേരൻബ്’ സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി.
സമുത്രകനി, സിദ്ദിഖ്, സുരാജ്, അഞ്ജലി അമീർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വരാണ്. സൂര്യ പ്രഥമനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.