മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒട്ടനവധി ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. ഈ മാസം ഈദിന് പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് , ഏറെ പ്രതീക്ഷയോടെ മലയാളികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്ന സമയത്താണ് മമ്മൂട്ടി നായകനാവുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്റെ റീലീസ് തിയതിയുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. സേതു തിരക്കഥയും സംവിധാനവും ചെയ്യുന്ന കുട്ടനാടൻ ബ്ലോഗ് ആഗസ്റ്റ് 15 മുതൽ തീയറ്ററിൽ പ്രദർശനത്തിനെത്തും. അനു സിതാര , ഷംന കാസിം , ലക്ഷ്മി റായ് തുടങ്ങിയവരാണ് നായികമാർ.ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യുളിൽ വിനീത് ശ്രീനിവാസൻ അതിഥി വേഷത്തിൽ വരുമെന്ന് സൂചനയുണ്ട്.
കുട്ടനാടൻ പഞ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിൽ ബ്ലോഗ് എഴുതുന്ന ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സേതുവിന്റെ സഹസംവിധായകനായി സാക്ഷാൽ ഉണ്ണി മുകുന്ദൻ സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.സിദ്ധിഖ് , നെടുമുടി വേണു , സഞ്ജു ശിവരാം തുടങ്ങിയവർ പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. കോഴി തങ്കച്ചൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര് പിന്നീട് ട്രോളന്മാരുടെ ആക്രമണം മൂലം ചിത്രത്തിന്റെ ടൈറ്റിൽ മാറ്റുകയായിരുന്നു. അനന്ത വിഷന്റെ ബാനറിൽ മുരളീധരനും ശാന്ത മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.