മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ചിത്രത്തിന്റെ പ്രധാന ആകർഷണം ചിത്രത്തിലെ നായികമാരാണ്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായ് തുടങ്ങിയവരാണ് നായികമാരായിയെത്തുന്നത്. മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ ഇപ്പോൾ നിറഞ്ഞ സദസ്സിൽ തീയറ്ററിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയം
ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയ്ക്കും വലിയൊരു മുതൽകൂട്ടായിരിക്കും.
കുട്ടനാടൻ പഞ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. മമ്മൂട്ടി കരിയറിൽ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷം കൂടിയാണിത്. മമ്മൂട്ടിയോടൊപ്പം ചെറുപ്പക്കാരുടെ ഒരു കൂട്ടം തന്നെ സിനിമയിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ജേക്കബ് ഗ്രിഗറി ഇൻസ്റ്റാ ഗ്രാമിൽ ‘കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ലോക്കേഷനിലെ ഫോട്ടോ പങ്കുവെക്കുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി, വിവേക് ഗോപൻ, സഞ്ജു ശിവരാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവനടൻ ഉണ്ണി മുകുന്ദൻ സേതുവിന്റെ സഹ സംവിധായകനായി ചിത്രത്തിൽ വർക്ക് ചെയ്യുന്നുണ്ട്, വൈകാതെ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തിന്റെ ആദ്യ ചവിട്ടുപടിയാണന്നും ഉണ്ണി അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി.
കോഴി തങ്കച്ചൻ എന്നാണ് ആദ്യം ചിത്രത്തിന്റെ ടൈറ്റിൽ നൽകിയിരുന്നത് എന്നാൽ പിന്നീട് ട്രോളന്മാരുടെ ആക്രമണം കാരണം ടൈറ്റിൽ മാറ്റുകയായിരുന്നു. സേതു സംവിധാനം ചെയ്യുന്ന ‘കുട്ടനാടൻ ബ്ലോഗ്’ ആഗസ്റ്റ് 15 പ്രദർശനത്തിനെത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അനന്ത വിഷന്റെ ബാനറിൽ മുരളീധരനും ശാന്ത മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.