മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന 3 ചിത്രങ്ങളാണ് ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളത്. നവാഗതനായ ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക, ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കിയ പേരിടാത്ത ചിത്രം എന്നിവയാണവ.
ഈ വർഷം മെയ് മാസത്തിൽ എത്തിയ ടർബോക്ക് ശേഷം പുത്തൻ മമ്മൂട്ടി ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വരുന്ന ജനുവരിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ പുതിയ ചിത്രം തീയേറ്ററിൽ എത്തുക.
അത് ഒന്നുകിൽ ബസൂക്കയോ അല്ലെങ്കിൽ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സോ ആയിരിക്കും എന്നാണ് സൂചന. ജിതിൻ കെ ജോസ് ഒരുക്കിയ ത്രില്ലർ ചിത്രം അടുത്ത ഏപ്രിൽ മാസത്തിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടാൽ ബസൂക്ക അടുത്ത ജൂണിലേക്കു വരെ നീണ്ടേക്കാം എന്നും വാർത്തകളുണ്ട്. അങ്ങനെ സംഭവിച്ചാൽ മമ്മൂട്ടിയുടെ അടുത്ത ബിഗ് റിലീസ് ഗൗതം മേനോന്റെ കോമഡി ഡിറ്റക്റ്റീവ് ത്രില്ലറായ ഡൊമിനിക് ആൻഡ് ദി ലേഡീസ് ദി പേഴ്സ് ആവുമെന്നുറപ്പാണ്.
അതിനു മുൻപായി നവംബർ 29 നു മമ്മൂട്ടിയുടെ പഴയ ഹിറ്റായ വല്യേട്ടനും, ജനുവരി മൂന്നിന് ആവനാഴിയും റീ റിലീസ് ചെയ്യുന്നുമുണ്ട്. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും വേഷമിടുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.