കൊറോണ പ്രതിസന്ധി മൂലം രാജ്യം ലോക്ക് ഡൗണിലായ സമയത്തു സ്തംഭിച്ച സിനിമാ വ്യവസായം ഇപ്പോൾ പതുക്കെ ഉണർന്നു തുടങ്ങുന്നതേ ഉള്ളു. തീയേറ്ററുകൾ ഇനിയും തുറന്നിട്ടില്ല എങ്കിലും പല ഭാഷകളിലേയും ചിത്രങ്ങൾ ഷൂട്ടിംഗ് ആരംഭിക്കുകയും ചില ചിത്രങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി ഓൺലൈനായി റിലീസ് ചെയ്യുകയും ചെയ്തു. മലയാള സിനിമയിലും ഇപ്പോൾ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുകയാണ്. സൂപ്പർ താരമായ മോഹൻലാൽ ദൃശ്യം 2 ഇൽ ജോയിൻ ചെയ്യുകയും അതിനു ശേഷം ചെയ്യാൻ പോകുന്ന പ്രൊജെക്ടുകൾ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയാവട്ടെ ലോക്ക് ഡൗണിന് ശേഷം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രം ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു എങ്കിലും അതിലെ മമ്മൂട്ടിയുടെ ഭാഗം നേരത്തെ തന്നെ തീർന്നിരുന്നു. എന്നിരുന്നാലും സൂപ്പർ താരത്തിന്റെ വീട്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. നീട്ടി വളർത്തിയ താടിയും മുടിയുമായി വ്യത്യസ്തമായ ലുക്കിലാണ് ഇപ്പോൾ മമ്മൂട്ടിയെ കാണാൻ സാധിക്കുന്നത്. ഏതായാലും ആരാധകർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളെ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്നത് സിബിഐ സീരിസിലെ അഞ്ചാം ഭാഗം ആണെന്നാണ് സൂചനകൾ. അതിനു മുൻപ് വൺ എന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. ഒരു വനിതാ സംവിധായിക ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടി വൈകാതെ അഭിനയിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബിലാൽ, ന്യൂ യോർക്ക് എന്നീ ചിത്രങ്ങൾ വൈകും എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.