മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. തെലുങ്ക് യുവ താരം അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഒരു മിലിറ്ററി ഓഫീസർ ആയാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. അതിനു മുന്നോടിയായി അവർ റിലീസ് ചെയ്ത, അഖിൽ അക്കിനേനിയുടെ പോസ്റ്റർ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പുത്തൻ പോസ്റ്ററാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പട്ടാള യൂണിഫോമിൽ ആയുധമേന്തി നിൽക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാസ്സ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഏജന്റ് സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകനായ സുരേന്ദർ റെഡിയാണ്. ഹിപ്ഹോപ്പ് തമിഴയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ഏജന്റ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയത്. രാകുൽ ഹെരിയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വക്കന്തം വംശി രചിച്ച ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയാണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.