പ്രശസ്ത നടനും മിമിക്രി കലാകാരനുമായ ടിനി ടോം തിരക്കഥാകൃത്താവുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ ഒരുക്കാൻ പോകുന്ന ചിത്രത്തിന് ആണ് ടിനി ടോം തിരക്കഥയൊരുക്കുക. നന്മ നിറഞ്ഞ സാമൂഹിക സേവനത്തിലൂടെ ഏറെ പ്രശസ്തനായ മലയാളി അഷ്റഫ് താമരശ്ശേരിയുടെ ജീവിതം ആണ് ടിനി ടോം സിനിമയാക്കാൻ പോകുന്നത്. 12 വർഷത്തെ പ്രവാസലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച മനുഷ്യസേനേഹി ആണ് അഷറഫ്. അഷറഫിന്റെ കഥാപാത്രം ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുക. അഷറഫിന്റെ ജീവിതം പറയുന്നതിനൊപ്പം തന്നെ പ്രവാസി ജീവിതത്തിന്‍റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നതിന്നു ടിനി ടോം പറഞ്ഞു. പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും ഹാസ്യത്തിലൂടെയും പറയുമെന്നും ടിനി ടോം അറിയിച്ചു.
ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തോടെയായിരിക്കും ചിത്രം ആരംഭിക്കുക എന്നും, അതുപോലെ തന്നെ അഷ്റഫിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി എന്നും കൂടെ നടക്കുന്ന ഷിന്‍റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ സൗബിൻ ഷാഹിറും ഹരീഷ് കണാരനും അവതരിപ്പിക്കും എന്നും തീരുമാനം ആയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു . ചിത്രത്തിലെ നായികാ വേഷം ആര് ചെയ്യും എന്ന് തീരുമാനം ആയിട്ടില്ല . സതീഷ് ആയിരിക്കും ടിനി ടോമിനെ തിരക്കഥ രചനയിൽ സഹായിക്കുക. എന്ത് പ്രതിസന്ധികൾ തരണം ചെയ്തും താനീ സിനിമ യാഥാർഥ്യമാക്കും എന്നും മമ്മൂട്ടിയുടെ പൂർണ്ണ പിന്തുണയാണ് തന്റെ ശ്കതി എന്നും ടിനി ടോം പറയുന്നു. ഏപ്രിൽ മാസത്തിൽ തിരക്കഥയുടെ പൂർണ്ണ രൂപമായതിനു ശേഷം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടും. ദുബായിൽ വെച്ചാണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്ന വാർത്ത ടിനി ടോം വെളിപ്പെടുത്തിയത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.