മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. മുടി പിന്നിലേക്ക് ചീകിയൊതുക്കി, ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. അദ്ദേഹം ഇനി ചെയ്യാൻ പോകുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കാണ് ഇതെന്നാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.
നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുന്നത്. അതിൽ മമ്മൂട്ടി ഒക്ടോബറിൽ ആണ് ജോയിൻ ചെയ്യൂ എന്നും വാർത്തകളുണ്ട്. ആ ചിത്രത്തിലെ ലുക്ക് ആണോ ഇതെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. ഏതായാലും ഏത് ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഈ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
മമ്മൂട്ടി- ജിതിൻ കെ ജോസ് ചിത്രം നാഗർകോവിലിൽ ആരംഭിച്ചു കഴിഞ്ഞു. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷമാണ് ചെയ്യുക എന്നും വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ തന്റെ ഭാഗങ്ങൾ അദ്ദേഹം ഒക്ടോബറിൽ തന്നെ പൂർത്തിയാക്കുമെന്നും, അതിന് ശേഷം അദ്ദേഹം മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാവും അഭിനയിക്കുക എന്നുമാണ് സൂചന.
ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.