മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന നൻ പകൽ നേരത്ത് മയക്കം നാളെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളമുടനീളം മികച്ച ബുക്കിംഗ് ലഭിക്കുന്ന ഈ ചിത്രം നാളെ മികച്ച ഓപ്പണിങ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രീമിയർ കഴിഞ്ഞ മാസമാണ് നടന്നത്. തിരുവനന്തപുരത്തു വെച്ച് നടന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം പ്രീമിയർ ചെയ്തത്. അവിടെ നിന്ന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ഈ ചിത്രം നേടിയത്. നിരൂപകരും പുകഴ്ത്തിയ ഈ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
മമ്മൂട്ടി കമ്പനി എന്ന തന്റെ സ്വന്തം ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ്. എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുക്കിയത്. പൂർണ്ണമായും പഴനിയിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറും എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫുമാണ്. മമ്മൂട്ടിയെ വെച്ച് ലിജോ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.