മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം കാത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ. പ്രശസ്ത സംവിധായകൻ അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറയുകയാണ് ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരിക്കുന്ന സുദേവ് നായർ. മഹാഭാരതത്തിലെ ഭീഷ്മർ എന്ന കഥാപാത്രമായി മമ്മൂട്ടി കഥാപാത്രത്തിന് ബന്ധം ഉണ്ടെന്നാണ് സുദേവ് പറയുന്നത്. ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും, മഹാഭാരതവുമായി ബന്ധിപ്പിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ഏതൊക്കെ കഥാപാത്രങ്ങള് എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നു എന്നതും വളരെ വ്യക്തമായി ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട് എന്നും സുദേവ് പറഞ്ഞു. ജനറേഷന് വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും, അതുപോലെ തന്നെ വളരെ അപ്ഡേറ്റഡായ മേക്കിങ് സ്റ്റൈൽ ഉപയോഗിച്ച് ഒരുക്കിയ ചിത്രമാണ് ഇതിനും അദ്ദേഹം കൂട്ടിച്ചേർത്തു. മൈ ലൈഫ് പാര്ട്ട്നര് എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്തേക്ക് പ്രവേശിച്ച സുദേവ് നായർ മോഹൻലാലിനൊപ്പം വൈശാഖിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി നായകനായ സിബിഐ 5, ദി ബ്രെയിൻ എന്ന കെ മധു ചിത്രത്തിലും സുദേവ് അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് മൂന്നിന് ആണ് ഭീഷ്മ പർവ്വം റിലീസ് ചെയ്യാൻ പോകുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.