മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ ചിത്രമായ മാസ്റ്റർപീസിനായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് ഏറെ കാലമായി. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും സ്റ്റില്ലുകളും കാഴ്ചക്കാരുടെ മനസ്സിൽ പ്രതീക്ഷ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല മമ്മൂട്ടി എന്ന പ്രതിഭയുടെ ചിത്രത്തിനോടുള്ള ആരാധനയാണ്.
ക്രിസ്തുമസിന് മലയാളം ഇൻഡസ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസായിരിക്കും മാസ്റ്റർപീസ്. ഉദയകൃഷ്ണ പുലിമുരുകന് ശേഷം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻറെ സംവിധായകൻ അജയ് വാസുദേവാണ്. ഏകദേശം നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം വലിയ ഷെഡ്യൂളകാലായിട്ടാണ് പൂർത്തിയാക്കിയത്. എഡ്വേർഡ് ലിവിംഗ്സ്റ്റർ അഥവാ എഡി എന്ന കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതു തലമുറ നടന്മാരെ വെല്ലുന്ന വിധത്തിലുള്ള ഗെറ്റപ്പും സ്റ്റൈലുമാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്. ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഒരു മാസ്സ് എന്റർടൈനറാണ്
സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ്, ഉണ്ണിമുകുന്ദൻ, പൂനം ബജ്‌വ, മക്ബുൽ സൽമാൻ എന്നെ താരങ്ങളും ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒരു മാസ്സ് എന്റർറ്റൈനെർ ആണെങ്കിലും കുടുംബ പ്രേക്ഷകരുടെ മനസ്സ് തീർച്ചയായും പിടിച്ചെടുക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപെടുന്നുണ്ട്. മികച്ച നിലവാരത്തിലുള്ള സംഘടന രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
സി.എച്ച് മുഹമ്മദ് വടകരയാണ് റോയൽ സിനിമാസിന്റെ ബാനറിൽ പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ് മാസ്റ്റർപീസ് എന്ന് പറയാം. ഗംഭീര സ്വീകരണമാണ് ആരാധകർ ചിത്രത്തിനായി ഒരുക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.