മലയാള സിനിമയിൽ വീണ്ടുമൊരു തരംഗം സൃഷ്‍ടിക്കുകയാണ് മമ്മൂട്ടി നായകനായെത്തുന്ന ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന പ്രശ്‌നക്കാരനായ അധ്യാപകനാണ് ഇദ്ദേഹം. ഗുണ്ടാ മാഷ് എന്ന വിളിപ്പേരില്‍ എത്തുന്ന എഡ്ഡിയുടെ പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമാണ് ട്രെയിലറിൽ മുന്നിട്ടുനിൽക്കുന്നത്. ഒരു മിനിറ്റ് 48 സെക്കൻഡ് ആണ് ട്രെയിലറിന്റെ ദൈർഘ്യം. വൻ റെക്കോര്‍ഡുകള്‍ തീര്‍ത്ത ടീസറിനും മെയ്ക്കിങ് വിഡിയോക്കും പിന്നാലെ ട്രെയിലറും യൂട്യൂബിൽ ഹിറ്റായി മാറുകയാണ്.
പുലിമുരുകന് ശേഷം ഉദയകൃഷ്‍ണ തിരക്കഥ ഒരുക്കിയ ചിത്രമാണ് മാസ്റ്റർ പീസ്. മമ്മൂട്ടി വമ്പൻ യുവനിരയ്‌ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മക്ബുൽ സൽമാൻ, ദിവ്യദർശൻ, ജോൺ, കൈലാഷ്, വരലക്ഷ്‌മി, പൂനം ബജ്‌വ, മുകേഷ്,ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി, ജോളി മൂത്തേടൻ, സന്തോഷ് പണ്ഡിറ്റ്, എന്നിങ്ങനെ നിരവധി താരങ്ങൾ മമ്മൂട്ടിയോടൊപ്പം അണി നിരക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.