മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് നാളെ മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് എത്തി. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. വിദേശത്തും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്, പ്രശസ്ത നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് അവർ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ എന്നിവരും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്. ഏകദേശം 26 കോടിയോളമാണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പറയുന്നത്. മുഹമ്മദ് റാഹിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സുഷിൻ ശ്യാമും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറുമാണ്. സബ് ഇൻസ്‌പെക്ടർ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.