100 കോടിയിൽ തൊട്ട് മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്; ബിസിനസ് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന എന്ന ചിത്രം തീയേറ്റർ പ്രദർശനത്തിന്റെ അവസാന ഘട്ടത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഈ ചിത്രത്തിന്റെ മൊത്തമുള്ള ബിസിനസ് കണക്കുകളാണ് ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ആകെ മൊത്തമുള്ള ബിസിനസ്സ് ആയി കണ്ണൂർ സ്‌ക്വാഡ് 100 കോടിയോളം രൂപ നേടിയെന്നാണ് മമ്മൂട്ടി കമ്പനി പുറത്ത് വിട്ട വിവരങ്ങൾ പറയുന്നത്. ആഗോള ഗ്രോസ് കളക്ഷനായി 80 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം മറ്റ് ബിസിനസ്സുകൾ വഴി കൂടി നേടിയ കണക്കാണ് ഈ 100 കോടി. ഇതിന് മുൻപ് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രവും 100 കോടിയുടെ ബിസിനസ്സ് നടത്തിയിരുന്നു. 85 കോടിയോളമാണ് ആ ചിത്രം നേടിയ ആഗോള ഗ്രോസ്. 40 കോടിക്ക് മുകളിൽ കേരളത്തിൽ നിന്നും ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ്, ഏകദേശം അത്ര തന്നെ ഗ്രോസ് കേരളത്തിന് പുറത്ത് നിന്നും നേടി.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ആഗോള ഗ്രോസ്സറാണ് കണ്ണൂർ സ്‌ക്വാഡ്. 2018 , പുലി മുരുകൻ, ലൂസിഫർ, ഭീഷ്മ പർവ്വം, ആർഡിഎക്സ് എന്നിവക്ക് പിന്നിലായാണ് കണ്ണൂർ സ്‌ക്വാഡ് സ്ഥാനം പിടിച്ചത്. ദുൽഖർ സൽമാന്റെ കുറുപ്പ്, നിവിൻ പോളിയുടെ പ്രേമം, മോഹൻലാലിൻറെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളുടേയും, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടേയും ആഗോള ഗ്രോസ് കണ്ണൂർ സ്‌ക്വാഡ് മറികടന്നിരുന്നു. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.