ഭീഷ്മ പർവത്തിന് ശേഷം കണ്ണൂർ സ്‌ക്വാഡ്; മമ്മൂട്ടി ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് അറിയാം.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ്, കേരളത്തിൽ ആഞ്ഞടിക്കുന്ന ലിയോ തരംഗത്തിനിടയിലും വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമായി കണ്ണൂർ സ്‌ക്വാഡ് മാറുമെന്നുറപ്പായി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഭീഷ്മ പർവമായിരുന്നു മമ്മൂട്ടിക്ക് ഈ നേട്ടം ആദ്യമായി സമ്മാനിച്ചത്. 45 കോടിയോളമാണ് ഭീഷ്മ പർവ്വം കേരളത്തിൽ നിന്നും നേടിയ ഗ്രോസ്. കണ്ണൂർ സ്‌ക്വാഡിന് ഭീഷ്മ പർവത്തെ മറികടക്കാൻ സാധിക്കുമോ എന്നതാണ് മമ്മൂട്ടി ആരാധകർ ഉറ്റു നോക്കുന്നത്. മാത്രമല്ല ആഗോള ബോക്സ് ഓഫീസിലും ഭീഷ്മ പർവത്തെ മറികടന്ന് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആവാൻ കണ്ണൂർ സ്‌ക്വാഡിന് സാധിക്കുമോ എന്നറിയാനും അവർ കാത്തിരിക്കുകയാണ്.
85 കോടിയോളമാണ് ഭീഷ്മ പർവ്വം നേടിയ ആഗോള ഗ്രോസ്. 75 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഇപ്പോൾ 80 കോടി എന്ന കളക്ഷൻ മാർക്കിലേക്കാണ് കണ്ണൂർ സ്‌ക്വാഡ് കുതിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആണ്. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയരാഘവൻ, കിഷോർ, അർജുൻ രാധാകൃഷ്ണൻ, ധ്രുവൻ, ദീപക് പറമ്പൊൾ, ശ്രീകുമാർ, ശരത് സഭ, സജിൻ ചെറുക്കയിൽ സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സുഷിൻ ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.