മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കാതൽ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ഷോ മുതൽ പ്രേക്ഷകരും നിരൂപകരും പ്രശംസകൾ കൊണ്ട് മൂടിയ ഈ ചിത്രം പ്രമേയത്തിന്റെ ശ്കതി കൊണ്ടും അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും വലിയ കയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ, കേരളത്തിൽ മാത്രമല്ല, ഗോവയിലും ഈ ചിത്രത്തിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നതെന്ന വാർത്തകളാണ് വരുന്നത്. ഇപ്പോള്‍ നടക്കുന്ന ഗോവ ചലച്ചിത്രോത്സവത്തിലും കാതലിന്‍റെ പ്രദര്‍ശനം ഇന്നലെയാണ് നടന്നത്. ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രദർശനം അവിടെ നടന്നപ്പോൾ, അവിടെ നിന്നും വലിയ പ്രേക്ഷക പ്രതികരണമാണ് കാതലിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ ഇതിന്റെ ഗോവയിലെ പ്രദർശനം കാണാൻ അവിടെയെത്തി ചേർന്നിരുന്നു.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ഈ ഫാമിലി ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ ജ്യോതികയാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകിയത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന കാതലിൽ അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമായി ഓമന എന്ന പേരിലാണ് ജ്യോതികയെത്തിയിരിക്കുന്നത്. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസും സംഗീതമൊരുക്കിയത് മാത്യൂസ് പുളിക്കനുമാണ്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.