മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2014 ഇൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്സ്റ്റർ. അഹമ്മദ് സിദ്ദിഖ്, അഭിലാഷ് എസ് കുമാർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചതും ആഷിഖ് അബു ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ തന്നെ നായകനാക്കി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നു ആഷിഖ് അബു പറയുന്നു. കുറച്ചു നാൾ മുൻപ് നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് ആഷിഖ് അബു ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം രചിക്കുന്നത് സൂപ്പർ ഹിറ്റ് രചയിതാവ് ശ്യാം പുഷ്ക്കരൻ ആണെന്നും ആഷിഖ് അബു പറഞ്ഞു. ഈ മമ്മൂട്ടി ചിത്രം കൂടാതെ, ബോളിവുഡ് സൂപ്പർ താരമായ ഷാരൂഖ് ഖാനെ നായകനാക്കി ഒരു ചിത്രവും തങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും ആഷിഖ് അബു പുറത്ത് വിട്ടു. ഷാരൂഖ് ഖാനോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും, അത് വികസിപ്പിക്കാനും തിരക്കഥയാക്കാനും സമയമാവശ്യമാണെന്നും ആഷിഖ് അബു പറയുന്നു.
കോവിഡ് പ്രതിസന്ധി വന്നതോടെ തനിക്കും ഷാരൂഖ് ഖാനും ശ്യാം പുഷ്കരനുമെല്ലാം നേരത്തെ കമ്മിറ്റ് ചെയ്ത ജോലികൾ തീർക്കാൻ സാധിക്കാതെ പോയെന്നും അത്കൊണ്ട് തന്നെ അതെല്ലാം തീർത്തതിന് ശേഷം മാത്രമേ ഈ ചിത്രങ്ങളുടെ പണിപ്പുരയിലേക്കു കടക്കാൻ സാധിക്കു എന്നും ആഷിക് അബു പറഞ്ഞു. എന്തായാലും ഈ ചിത്രങ്ങൾ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ടോവിനോ തോമസ് നായകനായ നാരദൻ ആയിരുന്നു ആഷിഖ് അബുവിന്റെ ഏറ്റവുമവസാനം റിലീസ് ചെയ്ത ചിത്രം. അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്നത് ടോവിനോ തോമസ് തന്നെ നായകനായ നീലവെളിച്ചം എന്ന ചിത്രമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.