[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അന്യഭാഷ സിനിമ പ്രേമികളെ ഞെട്ടിച്ച മെഗാസ്റ്റാറിന്റെ അഞ്ചു ചിത്രങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അന്യഭാഷാചിത്രങ്ങൾ ഇപ്പോൾ  റിലിസിനായ് തയ്യാറെടുക്കുകയാണ്.തമിഴിൽ സംവിധായകൻ റാം സംവിധാനം ചെയ്യുന്ന പേരൻപും, തെലുങ്കിൽ നിന്ന് മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുമാണ് റിലിസിങ്ങിനായ് ഒരുങ്ങുന്നത്. പേരൻപ് ഗോവൻ ചലച്ചിത്രമേള ഉൾപ്പെടെ ധാരാളം മേളകളിൽ പ്രദർശനം നടത്തിയ ചിത്രമാണ്. യാത്ര ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ്. അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് അവിടെയുള്ളവരുടെയെല്ലാം മനസ് കീഴടക്കിയ താരം തന്നെയാണ് മമ്മൂട്ടി. ഇത്തരത്തിൽ സിനിമാലോകം  ചർച്ച ചെയ്ത ചില ചിത്രങ്ങൾ പരിചയപ്പെടുത്താം.

ഡോ. ബാബാസാഹേബ് അംബേദ്ക്കർ: ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഭരണഘടനശിൽപി അംബേദ്ക്കറുടെ ജീവിതകഥയാണ് പറയുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ചിത്രി കരിച്ച സിനിമയിൽ അംബേദ്ക്കറായ് അഭിനയിച്ചത് മമ്മൂട്ടി ആയിരുന്നു. ബെസ്റ്റ് ആക്ടർ ഉൾപ്പെടെ മൂന്നു നാഷണൽ അവാർഡുകൾ ലഭിച്ച ചിത്രത്തിലെ മമ്മൂട്ടിയുടെ അംബേദ്ക്കറിലേക്കുള്ള മാറ്റത്തിൽ സംഭവിച്ച ശരീരഭാഷയും ശബ്ദവും ഉൾപ്പടെയുള്ള പ്രകടനം സിനിമാലോകത്തെ ഞെട്ടിച്ചതു തന്നെയായിരുന്നു.

ദളപതി: ഇന്ത്യൻ സിനിമയിൽ തന്നെ സ്വന്തമായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് മണി രത്നം. അദ്ധേഹത്തിന്റെ സംവിധാനത്തിൽ രജനികാന്തും മമ്മൂട്ടിയും മുഖ്യ കഥാപാത്രമായ ചിത്രമായിരുന്നു ദളപതി.ഡോൺ കഥാപാത്രമായ ദേവരാജനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.മഹാഭാരതത്തിന്റെ ഛായരൂപത്തിൽ ചിത്രികരണം നടത്തപ്പെട്ട ചിത്രത്തിൽ കർണ കഥാപാത്രമായ് സൂര്യയെ രജനികാന്തും ഉറ്റ ചങ്ങാതിയായ ദുര്യോധന രൂപത്തെ ദേവരാജനെ മമ്മൂട്ടിയും അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെ സിനിമയിൽ  ആവശ്യമായ അവതരിപ്പിക്കാൻ ഏറെ കഴിവുള്ള സംവിധായനായ മണിരത്‌നം അരവിന്ദ് സ്വാമി ഉൾപ്പടെയുള്ള കഥാപാത്രങ്ങൾക്ക് വ്യക്തമായ ഇടം നൽകി ചിത്രികരിച്ചിരിക്കുന്ന സിനിമയിൽ  മമ്മൂട്ടി എന്ന നടന്റെ വിസ്മയ പ്രകടനങ്ങളെ കാണാൻ കഴിയും.

Mammootty’s five best non Malayalam movies
Mammootty’s five best non Malayalam movies
ആനന്ദം: എൻ ലിങ്കുസ്യാമിയുടെ ആദ്യത്തെ ചിത്രമായിരുന്നു ആനന്ദം.കുടുബ പ്രേക്ഷകർക്കായ് ഒരുക്കിയ ചിത്രം ഒരു വലിയ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി ചിത്രത്തിൽ വീട്ടിലെ മുതിർന്ന ജേഷ്ഠനായാണ് അഭിനയിക്കുന്നത്. മൾട്ടിസ്റ്റാർ ചിത്രമായ ആനന്ദം മമ്മൂട്ടി എന്ന നടന്റെ വ്യത്യസ്ഥ അഭിനയ മികവിനെ എടുത്തുകാണിക്കുന്ന ചിത്രം കൂടി ആയിരുന്നു. ത്യാഗിയായ ജേഷ്ഠ കഥാപാത്രം മലയാളത്തിൽ അഭിനയിച്ചു കയ്യടി നേടിയ താരം തമിഴ് സിനിമപ്രേഷകരെയും ഞെട്ടിച്ച ചിത്രമായിരുന്നു ആനന്ദം.

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടെൻ : രാജീവ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ കാല് നഷ്ടപെട്ട പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അജിത് കുമാർ മമ്മൂട്ടിക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ പഴയകാല ഓർമകളിൽ ഡിപ്രെഷനായ് ജീവിക്കുന്ന ഒരാളുടെ ജീവിതവും അയാളുടെ ചുറ്റുപാടുകളും ഒക്കെ പശ്ചാത്തലമാകുന്ന ചിത്രത്തിൽ വളരെ ചർച്ചചെയ്യപെട്ട കഥാപാത്രമായിരുന്നു  മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല.

സ്വാതികിരണം : തെലുങ്കിൽ നിന്നും എത്തിയ ചിത്രമായിരുന്നു സ്വാതികിരണം. അഭിനയിക്കുന്ന ഗാനരംഗങ്ങളിൽ ലിപ് ചെയ്യുന്നതിൽ മമ്മൂട്ടിയും മോഹൻലാലും പേര് കേട്ടവരാണ്. സ്വാതികിരണം തികച്ചും സംഗീതത്തിനു പ്രാധാന്യം ഒരുക്കി നിർമ്മിച്ച ചിത്രമാണ്.കർണാടിക് സംഗീതജ്ഞനായ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ചിത്രം തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്. യാത്രയും റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ഇത്‌ വരെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനും, ട്രെയ്ലറിനുമൊക്കെ ലഭിക്കുന്ന സ്വീകാരിതയിൽ നിന്നും ചിത്രം വലിയ ഹിറ്റ് ആവുമെന്നാണ് പ്രതീക്ഷ. യാത്ര ജനുവരിയിൽ റിലീസ് ചെയ്യുമ്പോൾ.തമിഴ് ചിത്രം പേരൻപ് ഫെബ്രുവരി റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്‌.

webdesk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

2 days ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

2 days ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

4 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

5 days ago

ഹലോ മമ്മിയ്ക്ക് ശേഷം ദി പെറ്റ് ഡിക്റ്റക്റ്റീവുമായി ഷറഫുദീൻ. അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…

5 days ago

പുലിമുരുകൻ സമ്മാനിച്ചത് ചരിത്ര വിജയം, വമ്പൻ ലാഭം; വ്യാജ പ്രചാരണങ്ങളെ തള്ളി ടോമിച്ചൻ മുളകുപാടം

പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…

5 days ago

This website uses cookies.