മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വം നേടിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ്. ആ സന്തോഷം തീരും മുൻപ് തന്നെ അദ്ദേഹം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോവുകയാണ്. എന്നാൽ ഇത്തവണ തീയേറ്ററിൽ അല്ല, ഒറ്റിറ്റി റിലീസ് ആയാണ് അദ്ദേഹത്തിന്റെ ചിത്രം എത്തുക. അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസ് എത്താൻ പോകുന്നത് പുഴു എന്ന ചിത്രമാണ്. അടുത്ത മാസം സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി ഒഫീഷ്യൽ ആയി പുറത്തു വിട്ടിട്ടില്ല എങ്കിലും ഏപ്രിൽ എട്ടിന് ആവും ഈ ചിത്രം സ്ട്രീമിങ് ആരംഭിക്കുക എന്ന ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഇതിനു കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് സഹനിർമ്മാതാക്കൾ ആയെത്തിയ ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നത്, തന്നെ വളരെ അധികം ആവേശം കൊള്ളിച്ച ഒന്നാണ് ഇതിന്റെ കഥ എന്നും ഇതൊരു പുരോഗമനപരമായ ചിത്രമാണെന്നുമാണ്. ദീപു ജോസെഫ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.