കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ശരീരഭാരം കുറച്ചു ചുള്ളൻ ലുക്കിൽ ഉള്ള തന്റെ പുതിയ ഫോട്ടോ നടൻ ജയറാം സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ആ ലുക്ക് തന്റെ പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് ജയറാം ഒരുക്കിയത്. 2 മാസം കൊണ്ട് 13 കിലോ ആണ് ജയറാം കുറച്ചത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ അച്ഛൻ ആയാണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മകനേക്കാൾ ഫ്രീക് ആയി വസ്ത്രം ധരിക്കുന്ന ഒരച്ഛനെ ആണ് ജയറാം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഈ പുതിയ ലുക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ജയറാം അയച്ചു കൊടുത്തത് മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ആയിരുന്നു. മമ്മൂട്ടിയുടെ ഫീഡ്ബാക്ക് കിട്ടിയതിനു ശേഷം ആണ് താൻ അത് ഫേസ്ബുക്കിൽ ഇട്ടത് എന്നും ജയറാം പറയുന്നു.
മമ്മൂട്ടിയിൽ നിന്നു ലഭിച്ച പ്രതികരണത്തെ കുറിച്ചു ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, ” ഫെയ്സ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിങിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ, അതോ തല മാറ്റി ഒട്ടിച്ചതാണോ’ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ എന്നും ഇരിക്കണമെന്നും. ഏതായാലും പുതിയ ചുള്ളൻ ലുക്കിൽ ജയറാമിനെ തിരശീലയിൽ കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. ത്രിവിക്രം ശ്രീനിവാസ് ആണ് ജയറാം അഭിനയിക്കുന്ന അല്ലു അർജുൻ ചിത്രം ഒരുക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.