മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം റോഷാക്ക് ഈ വരുന്ന ഒക്ടോബർ ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. അതിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് ഖത്തറിൽ വെച്ച് നടന്നിരിക്കുകയാണ്. ഗ്ലോബൽ ലോഞ്ചിൽ മമ്മൂട്ടി പ്രേക്ഷകരുമായും മാധ്യമ പ്രവർത്തകരുമായും സംവദിക്കുകയും ചെയ്തു. ഇപ്പോഴിതാ കിടിലൻ ലുക്കിൽ ഗ്ലോബൽ ലോഞ്ചിലെത്തിയെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെന്‍സറിംഗ് തിരുവനന്തപുരത്ത് വെച്ച് പൂര്‍ത്തിയായത്. ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് സമീർ അബ്ദുള്ളും, ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസുമാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് അതുപോലെ മേക്കിങ് വീഡിയോ, ട്രയ്ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ചിട്ടുള്ള റോഷാക്കിനു ദൃശ്യങ്ങൾ ഒരുക്കിയത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ആസിഫ് അലി ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീർ അരങ്ങേറ്റം കുറിച്ചത്
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.