മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു തന്റെ യാത്ര തുടരുകയാണ്. അതിനൊപ്പം തന്നെ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും ഇപ്പോൾ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിക്കുന്ന താരമാണ് ഇന്ന് ദുൽഖർ. ദുൽഖർ സൽമാന്റെ അത്രയും പ്രേക്ഷകർക്ക് പരിചിതയല്ലെങ്കിലും മമ്മൂട്ടിയുടെ മകൾ സുറുമിയെയും ആരാധകർക്ക് അറിയാം. മികച്ച ഒരു ചിത്രകാരിയായ സുറുമി വരച്ച മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, താന്‍ എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ല എന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുറുമി. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുറുമി അതിന്റെ കാരണം വെളിപ്പെടുത്തുന്നത്.
സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ടായിന്നു എങ്കിലും വരാതിരുന്നത് തനിക്കു പേടിയായിരുന്നു കൊണ്ടാണെന്നു പറയുന്നു സുറുമി. താനൊരു വലിയ നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ തനിക്കു വലിയ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി വിശദീകരിക്കുന്നു. വാപ്പച്ചിയായും ദുൽഖറായും സിനിമ തന്റെ ചുറ്റിലും ഉണ്ടായിരുന്നത് കൊണ്ട്, സിനിമ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും സുറുമി പറയുന്നു. ആ കഥാപാത്രം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ ഇടയ്ക്കു തോന്നാറുണ്ടെങ്കിലും സിനിമാഭിനയം തനിക്കു പറ്റിയ പണിയല്ല എന്ന് തന്നെയാണ് അവസാനം തോന്നുന്നത് എന്നും സുറുമി വെളിപ്പെടുത്തി. ഒരിക്കലും ഇനി സിനിമയിൽ വരില്ല എന്ന് പറഞ്ഞ സുറുമി തന്റെ ലോകം ചിത്രരചന ആണെന്നും പറയുന്നു. ചെറുപ്പം മുതലേ അതിനു വീട്ടിൽ നിന്ന് നല്ല പ്രോത്സാഹനമാണ് ലഭിച്ചത് എന്നും സുറുമി എടുത്തു പറയുന്നുണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.