മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ ബി ഉണ്ണികൃഷ്ണന് വേണ്ടി തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നാണ്. ഒരു പോലീസ് ഉദ്യോഗസ്ഥാനായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തിന്റെ ഒരു ടീസർ, ഏതാനും പോസ്റ്ററുകൾ എന്നിവയെല്ലാം നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത് വന്നിരിക്കുകയാണ്. ഈ വരുന്ന ഫെബ്രുവരി ഒൻപതിനാണ് ക്രിസ്റ്റഫർ റിലീസ് ചെയ്യുക. ആഗോള റിലീസായി ആ ദിവസമെത്തുന്ന ഈ ചിത്രത്തിന്, സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
രണ്ടര മണിക്കൂറാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് അറിയാൻ സാധിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ തന്നെ തന്റെ ആർ ഡി ഇല്ല്യൂമിനേഷൻ എന്ന ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തെന്നിന്ത്യൻ താരമായ വിനയ് റായ് വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിൽ, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും വേഷമിടുന്നു. ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത് സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ്. ക്രിസ്റ്റഫറിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് മനോജ്, ക്യമാറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖി എന്നിവരാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.