മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന മാസ്സ് ക്രൈം ത്രില്ലർ/ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. ആഗോള തലത്തിൽ വലിയ റിലീസായി എത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഈ ചിത്രത്തിന് ആദ്യ ദിനം തന്നെ രാത്രിയിൽ ഒരുപിടി അഡീഷണൽ ഷോകളാണ് കേരളത്തിൽ നടന്നത്. യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. എൻകൗണ്ടർ സ്പെഷ്യലിസ്റ് ആയ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ബയോഗ്രഫി ഓഫ് എ വിജിലൻറി കോപ് എന്ന ടൈറ്റിൽ ടാഗ് ലൈനാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. ആദ്യാവസാനം ആവേശം പകരുന്ന ഒരു മാസ്സ് ത്രില്ലറെന്ന പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്.
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും സംവിധായകൻ തന്നെയാണ്. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. വിനയ് റായ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്നു. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഫൈസ് സിദ്ദിഖ് നൽകിയ ഗംഭീര ദൃശ്യങ്ങളുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.