മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ടീസർ നേടിയെടുക്കുന്നത്. പ്രേക്ഷകരിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് ആകാംഷ ഉണ്ടാക്കുന്ന രീതിയിൽ ആണ് ഈ ടീസർ ഒരുക്കിയിരിക്കുന്നത്. അതുപോലെ നേരത്തെ പുറത്തു വന്ന ഇതിന്റെ രണ്ടു പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പാർവതി തിരുവോത് ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്ന വാക്കുകൾ വൈറലാകുകയാണ്. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ എടുത്ത അഭിമുഖത്തിലാണ് പാർവതി ഇത് പറയുന്നത്. ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്നാണ് പാർവതി പറയുന്നത്. തന്റെ കരിയറിൽ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോൾ ആണ് പുഴുവിലേത് എന്നും ഈ ചിത്രത്തിന്റെ ശ്കതമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശ്കതി എന്നും പാർവതി പറയുന്നു.
താൻ വിശ്വസിക്കുന്ന രാഷ്‌ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണക്കുന്ന ഒരു ചിത്രം കൂടിയാണ് പുഴു എന്നും അത്കൊണ്ട് കൂടിയാണ് താനിത് ചെയ്തത് എന്നും പാർവതി പറയുന്നു. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാൻ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു. നവാഗതയായ രതീന സംവിധാനം ചെയ്‌ത ഈ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതം ഒരുക്കിയത് ജെക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ദീപു ജോസെഫ് എന്നിവരാണ്. ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മാളവിക, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്‌ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.