മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിൻ കാത്തിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രം മെയ് ഒന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് രചയിതാവ് എസ് എൻ സ്വാമി. പ്രശസ്ത സിനിമാ മാധ്യമ പ്രവർത്തകൻ പല്ലിശ്ശേരിയുമായി നടത്തിയ അഭിമുഖത്തിലാണ് എസ് എൻ സ്വാമി മനസ്സ് തുറന്നതു. സിബിഐ 5 ഇൽ ഒന്നിന് പുറകെ ഒന്നായി ട്വിസ്റ്റുകൾ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്നും, അതാണ് സിനിമയിലെ സംഘർഷം ഉണ്ടാക്കുന്ന ഘടകമെന്നും അദ്ദേഹം പറയുന്നു. ട്വിസ്റ്റുകളുടെ ഈ ധാരാളിത്തം പ്രേക്ഷകരിൽ വലിയ ഉദ്വേഗമാണ് നിറക്കുക എന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല, ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകർ സൂപ്പർ എന്നല്ല, അതിനും മുകളിൽ ആവും പറയുക എന്നും എസ് എൻ സ്വാമി പറയുന്നു. ഇതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെയധികം വര്ധിച്ചിരിക്കുകയാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ. സേതുരാമയ്യർ എന്ന ബുദ്ധി രാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.