കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും ഏറ്റവും പ്രശസ്തമായതുമായ സിംഗിൾ സ്‌ക്രീനുകളിലൊന്നാണ് തൃശൂർ രാഗം തീയേറ്റർ. നിലവിലുള്ള ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീനും, ഗംഭീരമായ ശബ്ദ സംവിധാനവുമുള്ള രാഗം തീയേറ്റർ ചലച്ചിത്ര പ്രേമികൾക്ക് സമ്മാനിക്കാറുള്ളത് അമ്പരപ്പിക്കുന്ന സിനിമാനുഭവമാണ്. തൃശൂരിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ സിനിമ കാണാൻ തിരഞ്ഞെടുക്കുന്ന ഈ തീയേറ്ററിലേക്ക്, ജില്ലക്ക് പുറത്തുള്ള പ്രേക്ഷകരും ഒഴുകിയെത്തുന്നുണ്ട്. തൃശൂരിൽ വന്നാൽ, രാഗത്തിൽ ഒരു സിനിമ കാണുക എന്നത് മലയാളികളുടെ ശീലങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞെന്നും ഒട്ടും അതിശയോക്തിയില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. അഡ്വാൻസ് ബുക്കിംഗ് സൗകര്യവും മികച്ച പാർക്കിംഗ് സൗകര്യവുമുള്ള ഈ തീയേറ്ററിലെ സീറ്റിങ് സൗകര്യവും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്നതിന് കാരണമാണ്. കുടുംബ പ്രേക്ഷകരുടേയും യുവ പ്രേക്ഷകരുടേയും ആദ്യ ചോയ്‌സ് ആയി രാഗം മാറുമ്പോൾ, മികച്ച ചിത്രങ്ങൾക്ക് അവിടെ ലഭിക്കുന്ന വരവേൽപ്പും അതിനൊത്ത രീതിയിൽ തന്നെയാണ്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രമാണ് ഇപ്പോൾ രാഗത്തിൽ പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച ആവുമ്പോഴും ഹൗസ്ഫുൾ ഷോസോടുകൂടിയാണ് ഈ ചിത്രം അവിടെ പ്രദർശിപ്പിക്കുന്നത്. അവധി ദിവസങ്ങളിൽ, ഫസ്റ്റ് ഷോ, സെക്കന്റ് ഷോ സമയത്തെ തിരക്ക് ഇപ്പോഴും നിയന്ത്രണാതീതമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് തീയേറ്ററിലെ സെക്യൂരിറ്റി സ്റ്റാഫ് ആണ്. ഈ അടുത്തിടെ ഇത്രയും കൂടുതൽ ആളുകൾ വന്ന ഒരു മമ്മൂട്ടി ചിത്രം വേറെയില്ലെന്നും, എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രം കാണാനെത്തുന്നുണ്ടെന്നും തീയേറ്റർ സെക്യൂരിറ്റി സ്റ്റാഫ് പറയുന്നു. ഇതിനോടകം ഒട്ടേറെ ഹൗസ്ഫുൾ ഷോസ് രാഗത്തിൽ കളിച്ച ഭ്രമയുഗം ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ഈ ഹൊറർ ത്രില്ലർ ചിത്രം ഇതിനോടകം 53 കോടി ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. 22 കോടിയോളമാണ് ഈ ചിത്രത്തിന്റെ കേരളാ ഗ്രോസ്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.