മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ ആദ്യ വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലർ ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലും വലിയ ഹിറ്റിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ 30 കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് 12 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ആകെ ഓൾ ഇന്ത്യൻ ഗ്രോസ് 15 കോടിയുടെ അടുത്താണ്. വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് നേടിയ ഈ ചിത്രം വലിയ കുതിപ്പാണ് ഇപ്പോൾ നടത്തുന്നത്.
പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രം, ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് വീക്കെൻഡ് കളക്ഷനാണ് ഇട്ടിരിക്കുന്നത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ നേടിയ 24 കോടിയുടെ കളക്ഷനാണ് ഭ്രമയുഗം മറികടന്നത്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്. കേരളത്തിന്റെ പഴയ ഒരു ഇരുണ്ട കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. കൊടുമൺ പോറ്റി എന്ന നെഗറ്റീവ് കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.