മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗം ആഗോള ബ്ലോക് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ടു. 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മമ്മൂട്ടി ചിത്രങ്ങൾ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ കേരള ഗ്രോസ് 20 കോടിയിലേക്ക് നീങ്ങുമ്പോൾ, റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് ഗ്രോസ് കൂട്ടി 30 കോടിക്ക് മുകളിലും ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റാണ് ഭ്രമയുഗം. 85 കോടി ആഗോള ഗ്രോസ് നേടിയ ഭീഷ്മ പർവ്വം, 82 കോടിയുടെ ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ 2 ഹിറ്റുകൾ. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഭ്രമയുഗത്തിന് പ്രേക്ഷകരും നിരൂപകരും വലിയ കയ്യടിയാണ് നൽകുന്നത്.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്. മലയാളത്തിൽ നിന്ന് 50 കോടി ക്ലബിലെത്തുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രമാണ് ഭ്രമയുഗം. ദൃശ്യം, ഒപ്പം, പുലി മുരുകൻ, ഒടിയൻ, ലുസിഫെർ, നേര്, 2018 , ഭീഷ്മ പർവ്വം ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്‌ദീൻ, ഞാൻ പ്രകാശൻ, മാളികപ്പുറം, ടു കൺഡ്രീസ്, ഹൃദയം, ജനഗണമന, പ്രേമലു എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.