കലാസംവിധാന രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ജ്യോതിഷ് ശങ്കർ. ഒരു പതിറ്റാണ്ടായി കലാസംവിധാന രംഗത്ത് അദ്ദേഹം വിസ്മയങ്ങൾ സൃഷ്ട്ടിക്കാൻ തുടങ്ങിയിട്ട്. കഥയ്ക്ക് അനുയോജ്യമായ സെറ്റ് നിർമ്മിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഒട്ടനവധി ചിത്രങ്ങളിൽ സെറ്റ് വർക്കിലൂടെ ജ്യോതിഷ് മലയാള ഫിലിം ഇൻഡസ്ട്രിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ സജിയുടെ വീടും തൊണ്ടി മുതൽ ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പോലീസ് സ്റ്റേഷനും ജ്യോതിഷിന്റെ ശ്രദ്ധേയമായ സെറ്റ് വർക്കുകൾ തന്നെയാണ്. മെഗാസ്റ്റാർ മമ്മൂട്ടി ആദ്യം ചൂടാവുകയും പിന്നീട് അഭിനന്ദിക്കും ചെയ്ത നിമിഷത്തെ കുറിച്ചു ഒരു അഭിമുഖത്തിൽ ജ്യോതിഷ് ശങ്കർ പങ്കുവെച്ചിരിക്കുകയാണ്.
മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കടയുടെ കാലസംവിധായകനായി പ്രവർത്തിച്ചത് ജ്യോതിഷ് ശങ്കർ ആയിരുന്നു. ചിത്രത്തിൽ ആദ്യമായി മമ്മൂട്ടി അഭിനയിക്കാൻ വരുന്നത് പാലക്കാടിൽ സെറ്റ് ഇട്ടിരുന്ന ഒരു ലോകേഷനിൽ ആയിരുന്നു. വളരെ വെയിലുള്ള സമയത്ത് മമ്മൂട്ടി ഒറ്റക്കായിരുന്നു എറണാകുളത്ത് നിന്ന് കാർ ഓടിച്ചു പാലക്കാടിലേക്ക് വന്നത്. ലൊക്കേഷനിൽ എത്തിയ മമ്മൂട്ടി ആദ്യം ചോദിച്ചത് എന്തിന് ഇത്രെയും ദൂരമുള്ള കവല തിരഞ്ഞെടുത്തു എന്നായിരുന്നു. ജ്യോതിഷ് അടക്കം സെറ്റിൽ ഉള്ളവർ എല്ലാവരും പേടിച്ചു പോവുകയായിരുന്നു. ചൂടായി നിൽക്കുന്ന മമ്മൂക്കയോട് ഇതെല്ലാം സെറ്റ് ഇട്ടിരിക്കുന്നതാണ് എന്ന് അറിയിച്ചപ്പോൾ യാതൊരു മടിയും കൂടാതെ ജ്യോതിഷിനെ വിളിച്ചു അഭിനന്ദിക്കുകയായിരുന്നു. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചത് തന്റെ ജീവിതത്തിലെ ആദ്യ അവർഡായി കണക്കാക്കുമെന്ന് ജ്യോതിഷ് ശങ്കർ വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട 2013ൽ ആയിരുന്നു പ്രദർശനത്തിന് എത്തിയിരുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.