മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ അടുത്ത റിലീസ് ആയ മാമാങ്കത്തിന്റെ പ്രൊമോഷൻ തിരക്കിൽ ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ചെന്നൈയിൽ ആയിരുന്നു താരം എങ്കിൽ തൊട്ടടുത്ത ദിവസം ഇതിന്റെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ഹൈദരാബാദിൽ ആയിരുന്നു. പ്രശസ്ത തെലുങ്ക് താരം അല്ലു അർജുന്റെ അച്ഛനായ അല്ലു അരവിന്ദിന്റെ ഗീത ആർട്സ് എന്ന ബാനർ ആണ് മാമാങ്കം തെലുങ്കു ഡബ്ബിങ് പതിപ്പ് അവിടെ വിതരണം ചെയ്യുന്നത്. അതിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ അല്ലു അരവിന്ദ് മമ്മൂട്ടിയുമായുള്ള തന്റെ ഒരു പഴയ രസകരമായ അനുഭവം ഏവരുമായും പങ്കു വെച്ചു.
അല്ലു അരവിന്ദിന്റെ വാക്കുകൾ ഇങ്ങനെ, “പവൻ കല്യാൺ നായകനായ ഒരു സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ ഞാൻ ഒരിക്കൽ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം, ഈ റോൾ ചെയ്യാൻ നിങ്ങൾ ചിരജീവിയെ ക്ഷണിക്കാൻ ധൈര്യം കാണിക്കുമോ !! ഇല്ലെന്നായിരുന്നു എന്റെ മറുപടി”. മമ്മൂട്ടി അന്യ ഭാഷ സിനിമകളിൽ നായക വേഷം അല്ലാതെ മറ്റു വേഷങ്ങൾ പൊതുവെ സ്വീകരിക്കാറില്ല. അതിന്റെ ഒരുദാഹരണം കൂടിയാണ് ഇപ്പോൾ അല്ലു അരവിന്ദിന്റെ വാക്കുകൾ. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം രചിച്ചത് ശങ്കർ രാമകൃഷ്ണനും നിർമ്മിച്ചത് വേണു കുന്നപ്പിള്ളിയും ആണ്. ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം നാല് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ആയി എത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.