കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. ബി. ഉണ്ണികൃഷ്‌ണൻ, ജോഷി, സിബി മലയിൽ, സിദ്ദിഖ്, അരുൺ ഗോപി, വൈശാഖ്, ഉദയ്‌കൃഷ്‌ണ, കലാഭവൻ ഷാജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ‘ഒരു പൊലീസ് കഥ’ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിൽ കനിഹ, സിദ്ധിഖ്, അൻസൻ പോൾ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
കസബ എന്ന ചിത്രത്തിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ ആക്ഷൻ രംഗങ്ങളും മറ്റും ഉൾക്കൊള്ളിച്ചാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എത്തുകയെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ‘അബ്രഹാമിന്റെ സന്തതികൾ’ നിര്‍മ്മിക്കുന്നത്. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. മമ്മൂട്ടിയുടെ വിഷു റിലീസ് ആയി ഈ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.