കഴിഞ്ഞ ദിവസമാണ് കേരളത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിക്കൊണ്ട് കൊല്ലം ജില്ലയിൽ നിന്ന് കാണാതായ ദേവനന്ദ എന്ന ഏഴു വയസ്സുകാരിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയത്. അതിനു തൊട്ടു മുൻപത്തെ ദിവസം മുതൽ കേരളം മുഴുവൻ ഈ കുട്ടിയെ തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. മലയാള സിനിമാ ലോകവും ദേവനന്ദയെ കണ്ടു കിട്ടുന്നതിനായി കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി ഏവരിലേക്കും എത്തിക്കാൻ കൂടെ നിന്നു. പക്ഷെ എല്ലാവരുടെയും ശ്രമങ്ങളെ പാഴാക്കി കൊണ്ട് ദേവനന്ദ എന്ന കുഞ്ഞു മരണത്തിന്റെ ആഴങ്ങളിലേക്ക് പോയി. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ദേവനന്ദക്കു ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഈ അധിവർഷത്തിലെ ഫെബ്രുവരി ഇരുപത്തിയൊൻപത്തിനു എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെ വാക്കുകൾ ഇപ്രകാരം, “മനസ്സിലാകെ നിറയുന്നത് ദേവനന്ദയാണ്. അവളുടെ പുഞ്ചിരിക്കുന്ന മുഖം മറക്കാൻ കഴിയില്ല. ആ അച്ഛനമ്മമാരെ ഹൃദയത്തോടു ചേർത്ത് നിർത്തുന്നു. നാല് വർഷത്തിലൊരിക്കൽ മാത്രം കിട്ടുന്ന എക്സ്ട്രാ ദിവസമാണ് ഇന്ന്- അധിവർഷത്തിലെ ഫെബ്രുവരി 29. ഈ അധിക ദിവസം, മറ്റുള്ളവർക്ക് സന്തോഷവും ആശ്വാസവും കിട്ടുന്ന ഒരു കാര്യമെങ്കിലും ചെയ്യാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം. ഒരു പുഞ്ചിരി, ഒരു സമ്മാനം, ഒരു ആലിംഗനം, ഒരു കാരുണ്യ പ്രവർത്തി, അങ്ങനെ എന്തുമാകാം അത്. ദേവനന്ദക്കുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലിയായി ഈ അധിക ദിവസത്തെ നമ്മുക്ക് നന്മദിനമാക്കാം”. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ള എല്ലാ സൂപ്പർ താരങ്ങളും ദേവനന്ദയെ കാണാതായപ്പോൾ കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും പങ്കു വെച്ച് കൊണ്ട് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളായിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.