മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുൽകർ സൽമാനും എപ്പോഴും ട്രെൻഡും സ്റ്റൈലും പിന്തുടരുന്നതിൽ എന്നും മുൻപന്തിയിലാണ്. യുവാവായ ദുൽകർ സൽമാനെ വെല്ലുന്ന സ്റ്റൈലിന് ഉടമയാണ് പ്രായം എഴുപതിനോട് അടുക്കുന്ന മമ്മൂട്ടിയെന്ന് പറയുമ്പോൾ തന്നെ മനസ്സിലാകും ഇവരുടെ സ്റ്റൈൽ സെൻസ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു മമ്മൂട്ടിയും ദുൽകർ സൽമാനുമൊന്നിച്ചുള്ള ഒരു പഴയകാല ചിത്രമാണ്. ദുൽഖറിന്റെ കുട്ടികാലത്തെ ആ ചിത്രത്തിൽ മമ്മൂട്ടിയും ദുൽക്കറും കിടിലൻ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് ഒരേ പോലത്തെ ഷർട്ടും പാന്റ്സും ഇട്ടു നിൽക്കുന്ന അച്ഛന്റെയും മകന്റെയും ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. പ്രശസ്ത മലയാള ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫാണ് ഈ താരങ്ങളുടെ പഴയകാല ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. ഇനി ഇരുവരേയും ഒരു ചിത്രത്തിൽ ഒരുമിച്ചു കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇത് കൂടാതെ മമ്മൂട്ടിയുടെ ഒട്ടേറെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അതിൽ ഒരെണ്ണം അദ്ദേഹം തന്റെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്നതാണെകിൽ മറ്റൊരെണ്ണം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉള്ളതാണ്. ഈ രണ്ടു ഫോട്ടോയിലും ക്ലീൻ ഷേവ് ലുക്കിലാണ് മമ്മൂട്ടി. ഇത് കൂടാതെ ശ്രദ്ധ നേടിയത് മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും പഴയകാലത്തെ മൂന്നു- നാലു കുടുംബ ചിത്രങ്ങളാണ്. ഇതിൽ മമ്മൂട്ടിക്കും ഭാര്യക്കുമൊപ്പം രണ്ടു മക്കളുമുണ്ട്. ഇത് കൂടാതെ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാലിനും കുടുംബത്തിനുമൊപ്പം മമ്മൂട്ടിയും ഭാര്യയും സംവിധായകൻ ഫാസിലും ഭാര്യയും നിൽക്കുന്ന ചിത്രവും ഏറെ വൈറലാണ്. മോഹൻലാൽ- മമ്മൂട്ടി ടീം ഒരുമിച്ചഭിനയിച്ച ആ ചിത്രം നിർമ്മിച്ചത് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ ആയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.