മോഹൻലാൽ- മമ്മൂട്ടി എന്നെ താര ദ്വന്ദങ്ങളെ ചുറ്റി മലയാള സിനിമാ തിരിയാൻ തുടങ്ങിയിട്ട് ഇപ്പോൾ 35 ഓളം വർഷങ്ങളായി. ഇന്നും മലയാളികൾ ഏറ്റവുമധികം സ്നേഹിക്കുന്നതും ആരാധിക്കുന്നതും അവർ ഏട്ടൻ എന്നും ഇക്ക എന്നും വിളിക്കുന്ന ഈ രണ്ടു താര സൂര്യന്മാരെ ആണ്. മലയാളികൾ ഇരട്ട ചങ്കുള്ളവർ ആണെന്നും അതിൽ ഒരു ഹൃദയം മോഹൻലാലിന് വേണ്ടി ഇടിക്കുമ്പോൾ മറു ഹൃദയം മമ്മൂട്ടിക്ക് വേണ്ടി ഇടിക്കും എന്ന് സംവിധായകൻ ഫാസിൽ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള ഒരു ഇന്ഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ ഇവർ ആയിരിക്കും. സിനിമയ്ക്കു പുറത്തും വലിയ സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇവർ രണ്ടു പേരും.
ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട ലാലുവിന് ജന്മദിന ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടി. മോഹൻലാലിനെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന മമ്മുക്കയെ മോഹൻലാൽ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രം വിളിക്കുന്ന ആ പേര് സിനിമാ ലോകത്തു നിന്ന് അദ്ദേഹത്തെ വിളിക്കുന്ന ഒരേ ഒരാൾ ആണ് മോഹൻലാൽ എന്നതും അവരുടെ ശ്കതമായ സൗഹൃദത്തെ കാണിച്ചു തരുന്നു. എല്ലാ വർഷവും പരസ്പരം മുടങ്ങാതെ ജന്മദിന ആശംസകൾ അറിയിക്കുന്ന ഇരുവരും പല ആഘോഷങ്ങളും കുടുബങ്ങളുമായി ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതും. ഇവരുടെ സൗഹൃദത്തെ പറ്റി ഈ അടുത്തിടെ ദുൽഖർ സൽമാൻ പറഞ്ഞതും വൈറൽ ആയിരുന്നു. ഇനി എന്നാണ് ഇവർ ഒരുമിച്ചു ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേക്ഷകർ. അങ്ങനെയൊരു ചിത്രം ഉടൻ വരും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
This website uses cookies.