മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം നാളെ റീലീസ് ചെയ്യുകയാണ്. പുലിമുരുകൻ എന്ന മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം വൈശാഖ് ഒരുക്കിയ ഈ മാസ്സ് മസാല ചിത്രം കേരളത്തിലെ ഇരുനൂറിന് മുകളിൽ തീയേറ്ററിൽ നാളെ റീലീസ് ചെയ്യും. നൂറിന് മുകളിൽ ഫാൻസ് ഷോകളും ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ആരാധകർ ഒരുക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രീ റീലീസ് ലോഞ്ച് ഇന്നലെ എറണാകുളത് നടന്നു. അവിടെ വെച്ച് മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
മധുര രാജ എന്ന തന്റെ ചിത്രം കോടി ക്ലബ്ബുകളിൽ ഇടം നേടണം എന്നു ആഗ്രഹം ഇല്ല എന്നും മൂന്നു കോടി 35 ലക്ഷം വരുന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആണ് ഈ ചിത്രം കയറേണ്ടത് എന്നും മമ്മൂട്ടി പറയുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. മമ്മൂട്ടിയോടൊപ്പം വലിയ താര നിര ആണ് ഈ ചിത്രത്തിൽ അണി നിരന്നിരിക്കുന്നത്. തമിഴ് യുവ താരം ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഷാജി കുമാർ ആണ് മധുര രാജയുടെ ക്യാമറാമാൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.