മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂരിൽ ആരംഭിച്ചു. ടർബോ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ്-ബഡ്ജറ്റ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ലോകേഷ് കനകരാജ് ഒരുക്കിയ കൈതി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. ഇതിലെ അർജുന്റെ വില്ലൻ വേഷത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. അതിന് ശേഷം ഒട്ടേറെ തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ നടൻ, ലോകേഷിന്റെ തന്നെ വിക്രം എന്ന ചിത്രത്തിലും വേഷമിട്ടു. ഇപ്പോഴിതാ അർജുൻ ദാസ് മലയാളത്തിലേക്ക് എത്തുകയാണെന്ന വാർത്തകളാണ് വരുന്നത്.
മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോയിൽ ഒരു നിർണ്ണായക കഥാപാത്രത്തിനാണ് അർജുൻ ദാസ് ജീവൻ നല്കുകയെന്നാണ് വാർത്തകൾ പറയുന്നത്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ എംപുരാനിലും അർജുൻ ദാസ് അഭിനയിക്കുമെന്ന് സൂചനയുണ്ട്. അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് എന്നിവരും വേഷമിടുന്ന ടർബോക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമ്മ, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ഷമീർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. കോയമ്പത്തൂരിൽ കൂടാതെ കൊച്ചി, ദുബായ് എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് വേണ്ടി പുത്തൻ ഹെയർ സ്റ്റൈലിലാണ് മമ്മൂട്ടിയെത്തുക. നൂറ് ദിവസത്തിലധികമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.