മെഗാസ്റ്റാറിന്റെ മെഗാ പ്രൊജക്റ്റ്; വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീമിന്റെ ടർബോ പ്രഖ്യാപിച്ച് മമ്മൂട്ടി.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മെഗാ പ്രോജക്ടിന്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. സൂപ്പർ വിജയം നേടിയ പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ടർബോ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം, മലയാളത്തിലെ മറ്റൊരു സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ് രചിച്ചിരിക്കുന്നതെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഇന്ന് മുതൽ കോയമ്പത്തൂരിൽ ആരംഭിക്കും. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ജയറാം ചിത്രമായ എബ്രഹാം ഓസ്ലറിൽ അതിഥി വേഷം ചെയ്ത മമ്മൂട്ടി, വീണ്ടും മിഥുൻ മാനുവൽ തോമസുമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിലണിനിരക്കുക. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രമാണ് മലയാളത്തിൽ അടുത്തിടെ മമ്മൂട്ടിയഭിനയിച്ചു പൂർത്തിയാക്കിയത്. വിഷ്ണു ശർമ ക്യാമറ ചലിപ്പിക്കുന്ന ടർബോക്ക് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്ന ഈ ആക്ഷൻ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ഫീനിക്സ് പ്രഭുവാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജന ജയപ്രകാശ് ഇതിലെ നായികാ വേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഒരു അച്ചായൻ കഥാപാത്രമാണ് ഇതിൽ മമ്മൂട്ടി ചെയ്യുന്നതെന്ന വാർത്തകളാണ് വരുന്നത്. ഏതായാലും മമ്മൂട്ടി- വൈശാഖ് ടീമിന്റെ ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ടർബോ എന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.