ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് നായികാ നായകന്മാരായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ സെറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മമ്മൂട്ടി ഈ ചിത്രത്തിന്റെ സെറ്റ് സന്ദർശിക്കുകയും ഇതിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി, വേഫെറർ ഫിലിംസ് എന്നിവയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വരികയും ചെയ്തു. ദുൽഖർ നിർമ്മിക്കുന്ന ചിത്രമായത് കൊണ്ട് ദുൽഖർ സൽമാനും ഇതിൽ അതിഥി വേഷം ചെയ്തേക്കാമെന്നും ആരാധകർ പറയുന്നുണ്ട്.
ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം, അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. നിമിഷ് രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിക്കുന്നത് ശാന്തി ബാലചന്ദ്രനാണ്. എഡിറ്റർ – ചമൻ ചാക്കോ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.