മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിളിന്റെ ആദ്യ ഗാനം ഇന്ന് പുറത്തുവരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാനം ഇന്ന് വൈകിട്ട് ആറു മണിയോടുകൂടി പുറത്തിറങ്ങും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വിവരം പുറത്തുവിട്ടത്. മനോരമ മ്യൂസിക്സാണ് ഗാനം പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദ് വരികളെഴുതിയ ഗാനത്തിന്റെ സംഗീത സംവിധായകൻ ബിജിബാലാണ്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തുവന്ന ടീസറുകളും ട്രെയിലറുകളും പോസ്റ്ററുകളും എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്ത ഗെറ്റപ്പിൽ നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ഇവയിലെല്ലാം മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഇന്നുവരെ കാണാനാവാത്ത വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക എന്നതാണ് അണിയറപ്രവർത്തകരുടെ വാദവും. ഇത്രല്ലാം തന്നെ ആരാധക പ്രതീക്ഷ വളരെയധികം ഉയർത്തിയിരിക്കുകയാണ്. സുഹൃത്തിന്റെ മകളുമൊത്ത് ഒരു വ്യക്തി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. പൊതുസമൂഹത്തിന്റെ പല കാഴ്ചപ്പാടുകൾ ചിത്രത്തിലൂടെ ചർച്ചയാകുന്നു.
പ്രേക്ഷകർക്ക് പുത്തൻ അനുഭവം തീർത്ത ഷട്ടർ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ജോയി മാത്യു ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിൾ. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോഴും ചിത്രം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് മുന്നേറുന്നത്. രചയിതാവ് ജോയ് മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇവരെ കൂടാതെചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ അഭിനയിചിരിക്കുന്നു. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം, ന്യൂ സൂര്യ മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്. സെൻസർ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയ അങ്കിൾ ഏപ്രിൽ 27ന് തിയറ്ററുകളിലെത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.