ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത് നവാഗതനായ ജിതിൻ ഒരുക്കുന്ന ചിത്രത്തിലാണെന്നു വാർത്തകൾ വന്നിരുന്നു. കുറുപ്പ് എന്ന സൂപ്പർ ഹിറ്റ് ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ ജോസിന്റെ ഈ ചിത്രം നിർമ്മിക്കുന്നതും മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനി ആയിരിക്കും.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടൻ വിനായകൻ ആണ്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന ഇതിന്റെ സെറ്റിൽ രണ്ടാഴ്ചക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യൂ എന്നും വാർത്തകളുണ്ട്.
സുഷിൻ ശ്യാം, ജോമോൻ ടി ജോൺ എന്നിവരുടെ പേരുകളും ഈ ചിത്രത്തിന്റെ സാങ്കേതിക നിരയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ടെങ്കിലും അവർ ഉണ്ടാകുമോ എന്നത് ഉറപ്പിച്ചിട്ടില്ല എന്നാണ് സൂചന. ജോമോൻ ടി ജോൺ ഈ ചിത്രത്തിൽ നിന്ന് പിന്മാറി എന്നും, അതിന് പകരം കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ഈ ജിതിൻ കെ ജോസ് ചിത്രത്തിന് കാമറ ചലിപ്പിക്കുമെന്നാണ് പുതിയ വാർത്ത. ക്രൈം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി പോലീസ് ഓഫീസറായാണ് എത്തുന്നതെന്നും, അതല്ല നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.