പ്രശസ്ത നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് നിർമ്മിക്കാൻ പോകുന്ന അടുത്ത ചിത്രത്തിൽ നായകനായി മെഗാസ്റ്റാർ മമ്മൂട്ടി. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ സാന്ദ്ര തന്നെയാണ് തന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്തുക മമ്മൂട്ടിയാണ് എന്നറിയിച്ചത്. താൻ അദ്ദേഹത്തോട് സംസാരിച്ചു എന്നും താൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതം മൂളി എന്നും സാന്ദ്ര തോമസ് അറിയിച്ചു.
എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർ പുറത്തു വിട്ടില്ല. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമായേക്കാം ഇതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത്. മമ്മൂട്ടി- രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ ചിത്രം മമ്മൂട്ടി കമ്പനി നിർമ്മിച്ചേക്കുമെന്നാണ് ആദ്യം വന്ന വാർത്തകൾ സൂചിപ്പിച്ചത്.
എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പറയുന്നത്. ഷെയിൻ നിഗം നായകനായ ലിറ്റിൽ ഹാർട്സിനു ശേഷം സാന്ദ്ര നിർമ്മിക്കുന്നത് ഈ രഞ്ജൻ പ്രമോദ് ചിത്രമായിരിക്കും എന്നാണ്. ഏതായാലും ഇതേ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്നത് മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാണ്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഇതിൽ വേഷമിടും.
ഇതിന് ശേഷം അജയ് വാസുദേവ്- ഉദയ കൃഷ്ണ ടീം ഒരുക്കുന്ന ചിത്രം, ഷാജി പാടൂർ ഒരുക്കുന്ന ചിത്രം എന്നിവയും മമ്മൂട്ടി അഭിനയിക്കുമെന്ന് വാർത്തകളുണ്ട്. ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക, ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്, നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കിയ ത്രില്ലർ എന്നിവയാണ് ഇപ്പോൾ പൂർത്തിയായി ഇരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.