അടുത്ത വർഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനൊരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ചിറകൊടിഞ്ഞ കിനാവുകൾക്കു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നത്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’വെന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. പക്ഷേ ഇതാദ്യമായാണ് മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്.
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. താര നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ. അടുത്ത വർഷം മാർച്ചോടു കൂടി ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
അതേസമയം ഷാജി പാടൂർ ഒരുക്കുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രമാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. 15 വര്‍ഷത്തിലധികമായി ചലച്ചിത്രമേഖലയിലുള്ള ഷാജിയുടെ ആദ്യ സംവിധാനസംരംഭമാണിത്. ‘ദി ഗ്രേറ്റ്ഫാദർ’ ഫെയിം ഹനീഫ് അദേനിയാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ക്ക് തിരക്കഥയൊരുക്കുന്നത്. മാമാങ്കം, കുഞ്ഞാലിമരയ്ക്കാർ, രാജ 2, ബിലാൽ എന്നീ ചിത്രങ്ങളാണ് മെഗാസ്റ്റാറിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.