[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും പട്ടാള വേഷത്തിൽ മമ്മൂട്ടി ?; പുതിയ ചിത്രമൊരുങ്ങുന്നു..!

പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി മികച്ച പട്ടാള കഥാപാത്രങ്ങൾ ചെയ്ത നടനാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ജോഷി ഒരുക്കിയ നായർ സാബ് എന്ന ചിത്രത്തിലെ പട്ടാള വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും പട്ടാള കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. എന്നാൽ ആ ചിത്രം ഒരുങ്ങുന്നത് മലയാളത്തിൽ അല്ല, തെലുങ്കിലാണ്. തെലുങ്കിലെ യുവ താരവും സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ഏജന്റിലാണ് ഒരു പട്ടാള ഓഫീസർ ആയി മമ്മൂട്ടിയെത്തുന്നത്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. മാത്രമല്ല മമ്മൂട്ടിക്ക് നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷമാണ് ഇതിലെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടിക്ക് ലഭിക്കുന്ന പ്രതിഫലമെന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഇതുവരെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ മോഹൻലാൽ ആയിരുന്നു ഈ കഥാപാത്രം ചെയ്യാനിരുന്നത് എന്നും പിന്നീട് തന്റെ തിരക്കുകൾ മൂലം അദ്ദേഹം പിന്മാറിയെന്നും വാർത്തകൾ വന്നിരുന്നു. സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. മമ്മൂട്ടിയുടെ ആദ്യ ഷെഡ്യൂൾ ഹംഗറിയിൽ വെച്ചാണെന്നും മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നവംബർ രണ്ടിന് തിരിച്ചെത്തുന്ന മമ്മൂട്ടി പിന്നെ ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാകും. ഏജന്റ് എന്ന ചിത്രം ഹൈദരാബാദ്, ഡൽഹി, കാശ്മീർ, ഹംഗറി എന്നിവിടങ്ങളിൽ ആയാണ് ഷൂട്ട് ചെയ്യുന്നത്. ഏതായാലും വീണ്ടും പട്ടാള ഓഫീസർ ആയി മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.