പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി മികച്ച പട്ടാള കഥാപാത്രങ്ങൾ ചെയ്ത നടനാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ജോഷി ഒരുക്കിയ നായർ സാബ് എന്ന ചിത്രത്തിലെ പട്ടാള വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും പട്ടാള കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. എന്നാൽ ആ ചിത്രം ഒരുങ്ങുന്നത് മലയാളത്തിൽ അല്ല, തെലുങ്കിലാണ്. തെലുങ്കിലെ യുവ താരവും സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ഏജന്റിലാണ് ഒരു പട്ടാള ഓഫീസർ ആയി മമ്മൂട്ടിയെത്തുന്നത്. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. മാത്രമല്ല മമ്മൂട്ടിക്ക് നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷമാണ് ഇതിലെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടിക്ക് ലഭിക്കുന്ന പ്രതിഫലമെന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഇതുവരെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ മോഹൻലാൽ ആയിരുന്നു ഈ കഥാപാത്രം ചെയ്യാനിരുന്നത് എന്നും പിന്നീട് തന്റെ തിരക്കുകൾ മൂലം അദ്ദേഹം പിന്മാറിയെന്നും വാർത്തകൾ വന്നിരുന്നു. സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. മമ്മൂട്ടിയുടെ ആദ്യ ഷെഡ്യൂൾ ഹംഗറിയിൽ വെച്ചാണെന്നും മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നവംബർ രണ്ടിന് തിരിച്ചെത്തുന്ന മമ്മൂട്ടി പിന്നെ ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാകും. ഏജന്റ് എന്ന ചിത്രം ഹൈദരാബാദ്, ഡൽഹി, കാശ്മീർ, ഹംഗറി എന്നിവിടങ്ങളിൽ ആയാണ് ഷൂട്ട് ചെയ്യുന്നത്. ഏതായാലും വീണ്ടും പട്ടാള ഓഫീസർ ആയി മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.